ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ആദ്യകാലങ്ങളില്‍ 6-7 ദശകങ്ങള്‍ക്കു മുമ്പ് കരിച്ചോറു തിന്നുന്ന തൊഴിലാളികള്‍- (കരിച്ചോറ് എന്നാല്‍ കരിക്കപ്പലില് ജോലി ചെയ്യവേ സമയക്കുറവു മൂലം കൈ കഴുകാതെ ചോറുണ്ണുന്ന അവസ്ഥ) പിന്നീട് ട്രേഡ് യൂണിയനുകള്‍ വഴിയും, ഡോക്ക് ലേബര്‍ ബോര്‍ഡിലെ രജിസ്ട്രേഷനിലൂടെയും സ്ഥിര ശമ്പളക്കാരും മെച്ചപ്പെട്ട ജീവത നിലവാരക്കാരുമായതിന്റെ നേട്ടങ്ങളും കോട്ടങ്ങളും ഗ്രാമത്തിനുണ്ടായി. ആദ്യകാലത്ത് ഒരു കയര്‍ തൊഴിലാളി പാരമ്പര്യം തന്നെ ഇവിടെ ഉണ്ടായിരുന്നു. മുക്ക് കയര്‍ ഉപയോഗിച്ച് ചവിട്ടി നെയ്യുന്ന കുടുംബങ്ങളും ഇവിടെ ഉണ്ടായിരുന്നു. വില്യം ഗുഡേക്കര്‍ കമ്പനിയുടെ ഒരു തടുക്കുപായ നെയ്ത്തുശാല ഓഫീസ് പറമ്പില്‍ പ്രവര്‍ത്തിച്ചിരുന്നു. അര്ക്കതുരുത്ത് എന്നു പറയുന്ന സ്ഥലത്തെ നെയ്ത്തുശാലയിലേക്ക് ഈ ഗ്രാമത്തില്‍ നിന്ന് ധാരാളം തൊഴിലാളികള്‍ നെയ്ത്തു ജോലിക്ക് പോയ്ക്കൊണ്ടിരിക്കുന്നു. കൊച്ചിന് പോര്‍ട്ടില്‍ വിവിധ മേഖലകളിലും വിവിധ കമ്പനികളിലും കൂടാതെ ടാറ്റ, ബര്‍മ്മാഷെല്‍...
കൂടുതൽ വായിക്കുക