പഞ്ചായത്ത്

എറണാകുളം നഗരവുമായി ഗോശ്രീ പാലങ്ങളാല്‍ ബന്ധിച്ചുകൊണ്ട് വല്ലാർപാടം മുളവുകാട് എന്നീ ദ്വീപുകള്‍ കൂടി ചേർന്നതാണ് മുളവുകാട് ഗ്രാമപഞ്ചായത്ത് . മത്സ്യത്തൊഴിലാളികള്‍ കൂടുതലായി താമസിക്കുന്ന ഈ പഞ്ചായത്തിലാണ് ദേശീയ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം പള്ളിയും പ്രശസ്തമായ ബോള്‍ഗാട്ടി പാലസും ലുലു കണ്‍വെന്‍ഷന്‍ സെന്‍ററും സ്ഥിതി ചെയ്യുന്നത്..

അക്വിലിന്‍ ലോപ്പസ്

പ്രസിഡൻ്റ്

ഷെയ്സണ്‍ ആല്‍ബർട്ട്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ലക്സി ഫ്രാന്‍സിസ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഹർഷന്‍ പി ബി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രേഷ്മ അനിയന്‍

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ഒഴിവ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പൊതു വിവരങ്ങള്‍

ജില്ല  - എറണാകുളം

വില്ലേജ് -മുളവുകാട്

ബ്ലോക്ക് - ഇടപ്പള്ളി

താലൂക്ക്- കണയന്നൂർ

നിയമസഭാ മണ്ഡലം-വൈപ്പിന്‍

ലോകസഭാ മണ്ഡലം - എറണാകുളം

വിസ്തീർണ്ണം- 19.27 സ്ക്വ.കി.മീ ( 7.3 ച.മൈ)

ജനസംഖ്യ-22322

സാക്ഷരത- 95.19%

വാർഡുകളുടെ എണ്ണം-16

അതിരുകള്‍ :

       വടക്ക് - പെരിയാർ കൈവഴി

       കിഴക്ക് - പെരിയാർ കായല്‍

       തെക്ക് - കൊച്ചി കായല്‍

       പടിഞ്ഞാറ് - കൊച്ചി കായല്‍

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ആദ്യകാലങ്ങളില്‍ 6-7 ദശകങ്ങള്‍ക്കു മുമ്പ് കരിച്ചോറു തിന്നുന്ന തൊഴിലാളികള്‍- (കരിച്ചോറ് എന്നാല്‍ കരിക്കപ്പലില്‍ ജോലി ചെയ്യവേ സമയക്കുറവു മൂലം കൈ കഴുകാതെ ചോറുണ്ണുന്ന അവസ്ഥ) പിന്നീട് ട്രേഡ് യൂണിയനുകള്‍ വഴിയും, ഡോക്ക് ലേബര്‍ ബോര്‍ഡിലെ രജിസ്ട്രേഷനിലൂടെയും സ്ഥിര ശമ്പളക്കാരും മെച്ചപ്പെട്ട ജീവത നിലവാരക്കാരുമായതിന്റെ നേട്ടങ്ങളും കോട്ടങ്ങളും ഗ്രാമത്തിനുണ്ടായി. ആദ്യകാലത്ത് ഒരു കയര്‍ തൊഴിലാളി പാരമ്പര്യം തന്നെ ഇവിടെ ഉണ്ടായിരുന്നു. മുക്ക് കയര്‍ ഉപയോഗിച്ച് ചവിട്ടി നെയ്യുന്ന കുടുംബങ്ങളും ഇവിടെ ഉണ്ടായിരുന്നു. വില്യം ഗുഡേക്കര്‍ കമ്പനിയുടെ ഒരു തടുക്കുപായ നെയ്ത്തുശാല ഓഫീസ് പറമ്പില്‍ പ്രവര്‍ത്തിച്ചിരുന്നു. അര്‍ക്കതുരുത്ത് എന്നു പറയുന്ന സ്ഥലത്തെ നെയ്ത്തുശാലയിലേക്ക് ഈ ഗ്രാമത്തില്‍ നിന്ന് ധാരാളം തൊഴിലാളികള്‍ നെയ്ത്തു ജോലിക്ക് പോയ്ക്കൊണ്ടിരിക്കുന്നു. കൊച്ചിന്‍ പോര്‍ട്ടില്‍ വിവിധ മേഖലകളിലും വിവിധ കമ്പനികളിലും കൂടാതെ ടാറ്റ, ബര്‍മ്മാഷെല്‍...

കൂടുതൽ വായിക്കുക