തൂഫാന്‍ 2.O- നാർക്കോ ഹണ്ട്- മുളവുകാട് ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ലഹരിക്കെതിരെ ശക്തമായ ജന മുന്നേറ്റം: യുവജനങ്ങളും വിദ്യാർത്ഥികളും പൊതു ജനങ്ങളും പങ്കു ചേരുന്ന ബോധവത്ക്കരണ പ്രവർത്തനങ്ങളിലൂടെ ലഹരി മുക്ത സമൂഹത്തിനായി കൈകോർക്കാം
മാലിന്യ നിക്ഷേപം - വാട് സ് ആപ്പ് നമ്പർ

♻️ മാലിന്യ നിക്ഷേപം സംബന്ധിച്ച പരാതികൾ

മുളവുകാട് ഗ്രാമപഞ്ചായത്ത് പരിധിയിൽ പൊതുസ്ഥലങ്ങളിൽ അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ, അതിന്റെ ഫോട്ടോ, വീഡിയോ, സ്ഥലം, മറ്റ് വിവരങ്ങൾ എന്നിവ സഹിതം താഴെ നൽകിയിരിക്കുന്ന വാട്ട്സ് ആപ്പ് നമ്പറിലേക്ക് അറിയിക്കാവുന്നതാണ്.

ലഭിക്കുന്ന പരാതികൾ പഞ്ചായത്ത് അധികൃതർ പരിശോധിച്ച് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുന്നതാണ്. പൊതുസ്ഥലങ്ങൾ ശുചിയായി സൂക്ഷിക്കുന്നതിന് എല്ലാ പൗരന്മാരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.

📱 പരാതികൾ അറിയിക്കേണ്ട വാട്ട്സ് ആപ്പ് നമ്പർ

94467 00800

"ശുചിത്വമുള്ള മുളവുകാട്, ആരോഗ്യകരമായ മുളവുകാട്"