വല്ലാർപാടം പള്ളി
കേരളത്തിലെ എറണാകുളം ജില്ലയിലെ മുളവുകാട് ഗ്രാമ പഞ്ചായത്തില്‍ വല്ലാർപാടം ദ്വീപിൽ ഉള്ള ഒരു ക്രിസ്ത്യൻ ദേവാലയവും തീർത്ഥാടനകേന്ദ്രവുമാണ് വല്ലാർപാടം പള്ളി അഥവാ വല്ലാർപാടം ബസിലിക്ക. 1524 - ലാണ് പോർച്ചുഗീസുകാർ വല്ലാർപാടത്ത് പരിശുദ്ധാത്മാവിന്റെ നാമത്തിൽ ഈ ദേവാലയം സ്ഥാപിച്ചത്. പരിശുദ്ധാത്മാവിന്റെ നാമധേയത്തിൽ സ്ഥാപിതമാകുന്ന ഏഷ്യയിലെ ആദ്യ ദേവാലയമാണിത്.